

തൃണമൂൽ കോൺഗ്രസ് ഓഫിസിൽ കാരംസ് കളി; കേന്ദ്ര സായുധ സേന ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ
representative image
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ ഓഫിസിൽ കാരംസ് കളിച്ചതിനെത്തുടർന്ന് കേന്ദ്ര സായുധ സേനയിലെ മൂന്ന് ഉദ‍്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മൂന്ന് യുവാക്കൾക്കൊപ്പം ഒരു സുരക്ഷാ ഉദ‍്യോഗസ്ഥാൻ കാരംസ് കളിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചത്. മറ്റു രണ്ട് ഉദ‍്യോഗസ്ഥരിൽ ഒരാൾ നിൽക്കുകയും മറ്റൊരാൾ ഓഫിസിനുള്ളിൽ കസേരയിൽ ഇരിക്കുന്നതായാണ് വിഡിയോയിൽ നിന്നും വ‍്യക്തമാവുന്നത്.
സിലിഗുരി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ജഗന്നാഥ് ചാറ്റർജി സംഭവത്ത അപലപിച്ചു. ഈ കാരംസ് കളിയിൽ ഭരണകൂടത്തിനോ പൊലീസിനോ പങ്കുണ്ടെങ്കിൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കാരംസ് കളിക്കുന്നത് ഒരു കുറ്റകൃത‍്യമല്ല എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിനുള്ളിൽ വച്ച് അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സഞ്ജയ് അധികാരി അഭിപ്രായപ്പെട്ടു.