മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

കുക്കി- നാഗ വിഭാഗങ്ങൾ തമ്മിലാണ് നിലവിൽ തർക്കങ്ങളുള്ളത്
3 killed in manipur conflict

മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

Updated on

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ദമ്പതിമാർ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ലോലിബോൾ കുള്ളാൻ എന്ന ഗ്രാമത്തിലെ വീടുകൾ അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു.

കുക്കി- നാഗ വിഭാഗങ്ങൾ തമ്മിലാണ് നിലവിൽ തർക്കങ്ങളുള്ളത്. നാഗാ വിഭാഗമാണ് ആക്രമണത്തിനുപിന്നിലെന്നാണ് കുക്കി വിഭാഗത്തിന്‍റെ ആരോപണം. മേയ് 13ന് കുക്കി വിഭാഗത്തിൽ പെട്ട മൂന്ന് മതപണ്ഡിതന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് നിലവിൽ ആക്രമണം നടന്നതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com