ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 3 നക്സലുകളെ വധിച്ച് സുരക്ഷാ സേന

ജില്ലാ റിസർവ് ഗാർഡിന്‍റേയും അതിർത്തി രക്ഷാ സേനയുടെയും നേതൃത്വത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് കോയാലിബേഡയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്
security forces during anti-Naxal operation
security forces during anti-Naxal operation

കങ്കർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. അന്തഗഡിലെ ഹുർതരായ് വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 3 നക്സലുകളെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വനത്തിൽ തെരച്ചിൽ തുടരുകയാണ്.

ജില്ലാ റിസർവ് ഗാർഡിന്‍റേയും അതിർത്തി രക്ഷാ സേനയുടെയും നേതൃത്വത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് കോയാലിബേഡയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com