ബിഹാറിലെ സർക്കാർ ആശുപത്രിയ്ക്കുള്ളിൽ മദ‍്യപിച്ച് മൂന്ന് സ്ത്രീകളും പുരുഷനും; നടപടിയെടുക്കുമെന്ന് അധികൃതർ| Video

ബിഹാറിലെ ദർഭംഗ ആശുപത്രിയിലാണ് സംഭവം
3 women and a man found drinking alcohol inside a government hospital in Bihar; authorities promise action.

ബിഹാറിലെ ആശുപത്രിയിൽ സ്ത്രീകളും പുരുഷനും മദ‍്യപിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്ത്| Video

Updated on: 

പറ്റ്ന: ബിഹാറിലെ ദർഭംഗ ആശുപത്രിയിൽ 3 സ്ത്രീകളും ഒരു പുരുഷനും ചേർന്ന് മദ‍്യപിക്കുന്നതിന്‍റെ വിഡിയോ പുറത്ത്. സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ‍്യ സ്ഥാപനത്തിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്. വിഡിയോ പുറത്തുവന്നതോടെ ആശുപത്രിയിലെ സുരക്ഷയെ പറ്റിയുള്ള ചോദ‍്യങ്ങൾ ഉയരുന്നുണ്ട്. മദ‍്യനിരോധനമുള്ള സംസ്ഥാനത്താണ് ഇത്തരം സംഭവമുണ്ടായിരിക്കുന്നത്.

പുറത്തുവന്ന വിഡിയോയിൽ മദ‍്യപിക്കുന്ന സ്ത്രീകൾ ശുചീകരണ തൊഴിലാളികളാണെന്നും പുരുഷൻ ട്രോളി ജീവനക്കാരനാണെന്നും പറയപ്പെടുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദർഭംഗ എസ്എസ്പി ജഗുനാഥ് റെഡ്ഡി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ദൃശ‍്യങ്ങളുടെ ആധികാരികത പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com