

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്ന് അപകടം; 4 പേർ മരിച്ചു, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു
ന‍്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഡൽഹിയിലെ മുസ്തഫാബാദിൽ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. 14 പേരെ സംഭവസ്ഥലത്ത് നിന്നു രക്ഷപെടുത്തിയിട്ടുണ്ട്.
നിലവിൽ നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ്, തുടങ്ങിയവർ ചേർന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പത്തോളം പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.