ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 4 മാവോയിസ്റ്റുകളെ വധിച്ചു
ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 4 മാവോയിസ്റ്റുകളെ വധിച്ചു

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 4 മാവോയിസ്റ്റുകളെ വധിച്ചു

പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ കാട്ടിൽ ഒളിച്ചിരുന്നിരുന്ന മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു.

ചൈബാസ: ഝാർഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഒരു സ്ത്രീ അടക്കം നാലു മാവോയിസ്റ്റുകളെ വധിച്ചു. ഝാർഖണ്ഡിലെ സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് അമോൽ വി ഹോംകാർ പറഞ്ഞു. മാവോയിസ്റ്റുകളുടെ സോണൽ കമാൻഡറും സബ് സോണൽ കമാൻഡറും ഏരിയ കമാൻഡറുമായി പ്രവർത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ കാട്ടിൽ ഒളിച്ചിരുന്നിരുന്ന മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു. പൊലീസിന്‍റെ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.