'40 കോടി കൈക്കൂലി ആരോപണം': മഹുവ മൊയ്‌ത്രക്കെതിരേ നടപടിക്കൊരുങ്ങി വിമത എംപിമാർ

മഹുവയ്ക്കെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് എംപിമാരുടെ തീരുമാനം
40 crore bribe allegation': Rebel MPs prepare to take action against Mahua Moitra

മഹുവ മൊയ്‌ത്ര

Updated on

ന‍്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ മഹുവ മൊയ്ത്രയ്ക്കെതിരേ നടപടിക്കൊരുങ്ങുന്നു. പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിൽ മഹുവയ്ക്കെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് എംപിമാരുടെ തീരുമാനമെന്നാണ് ഉന്നത വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം.

തൃണമൂൽ വിട്ട എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത‍്യ എന്ന പാർട്ടിയിൽ ലയിച്ചിരുന്നു. ഇതോടെ ലോക്സഭയിൽ തൃണമൂൽ അംഗങ്ങളുടെ എണ്ണം വെറും എട്ടായി ഒതുങ്ങി.

വിമത എംപിമാർ പാർട്ടി വിട്ടപ്പോഴും മഹുവ മൊയ്ത്ര പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിക്കൊപ്പം നിന്നു. ഇതിനു പിന്നാലെ വിമതരെ വിമതർക്കെതിരേ ശക്തമായ വിമർശനുമായി മഹുവ രംഗത്തെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com