മകളുടെ ഭർത്താവിന്‍റെ അച്ഛനുമായി അടുപ്പം; സ്വർണവും പണവുമായി നാടുവിട്ട് 43കാരി

2022ലാണ് ഷൈലേന്ദ്രയുടെ മകനും മമതയുടെ മകളുമായി വിവാഹം നടന്നത്.
43 year old woman eloped with daughters father in-law

മകളുടെ ഭർത്താവിന്‍റെ അച്ഛനുമായി അടുപ്പം; സ്വർണവും പണവുമായി നാടുവിട്ട് 43കാരി

Updated on

ബുഡോൺ: മകളുടെ ഭർതൃപിതാവുമായി 43കാരി നാടു വിട്ടു. ഉത്തർപ്രദേശിൽ വെള്ളിയാഴ്ചയാണ് സംഭവം. നാലു മക്കളുള്ള മമതയാണ് 46കാരനായ ഷൈലേന്ദ്രയ്ക്കൊപ്പം നാടു വിട്ടത്. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്താണ് ഇരുവരും പോയിരിക്കുന്നതെന്ന് കാണിച്ച് മമതയുടെ ഭർത്താവ് സുനിൽ കുമാർ സിങ് പൊലീസിൽ പരാതി നൽകി. ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ വല്ലപ്പോഴും മാത്രമേ വീട്ടിൽ എത്താറുള്ളൂ. അതിനിടെ മകളുടെ ഭർതൃപിതാവുമായി മമത അടുപ്പത്തിലായെന്നാണ് നിഗമനം. 2022ലാണ് ഷൈലേന്ദ്രയുടെ മകനും മമതയുടെ മകളുമായി വിവാഹം നടന്നത്.

സുനിൽ കുമാർ വീട്ടിലില്ലാത്ത സമയത്ത് അമ്മ ഷൈലേന്ദ്രനെ വീട്ടിലേക്ക് വിളിച്ചു വരുത്താറുള്ളതായി മകൻ മൊഴി നൽകിയിട്ടുണ്ട്. മാസത്തിൽ രണ്ടു തവണ ഇത്തരത്തിൽ ഷൈലേന്ദ്ര മമതയുടെ വീട്ടിൽ എത്താറുണ്ട്. ഷൈലേന്ദ്ര വീട്ടിലെത്തുമ്പോൾ എല്ലാം അമ്മ തങ്ങളോട് മറ്റൊരു മുറിയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നതായും മകൻ പൊലീസിനോട് പറഞ്ഞു.

ഷൈലേന്ദ്ര പാതിരാത്രിയോടെ മമതയുടെ വീട്ടിലെത്തി പുലർച്ചയോടെ മടങ്ങുന്നത് ശ്രദ്ധയിൽ പെട്ടിരുന്നതായി അയൽക്കാരും പൊലീസിനോട് പറഞ്ഞു. ബന്ധുക്കളായിരുന്നതിനാൽ ഇതിൽ സംശയമൊന്നും തോന്നിയിരുന്നില്ല. ഇരുവരെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com