ഒക്റ്റോബർ 10ലെ ജന്തർ മന്തർ പ്രതിഷേധം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഡിഎംആർസി

ട്രെയിൻ സർവീസുകൾ പ്രവൃത്തിച്ചിരുന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 45 ശതമാനം കുറവുണ്ടായെന്നാണ് ഡിഎംആർ‌സി പറയുന്നത്
DMRC states that the Jantar Mantar protest on October 10 adversely affected the lives of ordinary people.

ഒക്റ്റോബർ 10ലെ ജന്തർ മന്തർ പ്രതിഷേധം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഡിഎംആർസി

Updated on: 

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്ത് ഒക്റ്റോബർ 10ന് നടത്തിയ പ്രതിഷേധം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഡൽ‌ഹി മെട്രൊ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സുപ്രീം കോടതിയെ അറിയിച്ചു.

ട്രെയിൻ സർവീസുകൾ പ്രവൃത്തിച്ചിരുന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 45 ശതമാനം കുറവുണ്ടായെന്നാണ് ഡിഎംആർ‌സി പറയുന്നത്. സുപ്രീം കോടതി വിഷയത്തിൽ വാദം കേൾക്കുന്നതിനു മുൻപ് സമർപ്പിച്ച സത‍്യവാങ്മൂലത്തിലാണ് ഡിഎംആർസി ഇക്കാര‍്യങ്ങൾ അറിയിച്ചത്.

സാധാരണ രണ്ടാം ശനിയാഴ്ചകളിൽ 5.8 ദശലക്ഷം ആളുകൾ യാത്ര ചെയ്യാറുണ്ടെങ്കിലും ഒക്റ്റോബർ‌ 10ന് 3.2 ദശലക്ഷം പേർ മാത്രമാണ് യാത്ര ചെയ്തതെന്ന് കോർപ്പറേഷൻ പറയുന്നു. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. അന്നേ ദിവസം 271 ട്രെയിനുകൾ സർവീസിനുണ്ടായിരുന്നതിനാൽ നിശ്ചയിച്ച പ്രകാരം 4157 ട്രിപ്പുകൾ പൂർണമായി നടത്തിയെന്ന് ഡിഎംആർസി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com