

ഛത്തിസ്ഗഡിൽ തലയ്ക്ക് 20 ലക്ഷം വിലയിട്ടിരുന്ന 5 നക്സലുകൾ കീഴടങ്ങി
file
റായ്പുർ: ഛത്തിസ്ഗഡിൽ തലയ്ക്ക് 20 ലക്ഷം രൂപ വിലയിട്ടിരുന്ന 5 നക്സലുകൾ ആയുധങ്ങളുമായി കാങ്കർ പൊലീസിനു മുന്നിൽ കീഴടങ്ങി. എസ്പി നിഖിൽ രഖേചയാണ് ഇക്കാര‍്യം അറിയിച്ചത്. ഡിവിഷൻ കമാൻഡർ, ഏരിയ കമാൻഡർ, രണ്ട് പാർട്ടി അംഗങ്ങൾ അടക്കമുള്ളവരാണ് കീഴടങ്ങിയതെന്നാണ് എസ്പി പറയുന്നത്.
കീഴടങ്ങുന്ന നക്സലുകൾക്ക് ചത്തീസ്ഗഡ് സർക്കാർ ഉപജീവനമാർഗവും തൊഴിലധിഷ്ഠിത പരിശീലനവും നൽകി വരുന്നുണ്ട്. ഈ സാഹചര‍്യത്തിലാണ് ഡിവിഷൻ കമാൻഡർ അടക്കമുള്ളവർ കീഴടങ്ങിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ മാവോയിസ്റ്റ് കീഴടങ്ങൾ- പുനരധിവാസ നയം പ്രകാരം ഇവർക്ക് സാമ്പത്തിക സഹായവും നൈപുണ‍്യ വികസന പരിശീലനവും മറ്റു തൊഴിലവസരങ്ങൾ എന്നിവ ലഭിക്കുമെന്ന് എസ്പി വ‍്യക്തമാക്കി. അതേസമയം, 2026 മാർച്ച് 31ന് ഛത്തീസ്ഗഡിനെ മാവോയിസ്റ്റ് സാന്നിധ‍്യമില്ലാത്ത പ്രദേശമായി പ്രഖ‍്യാപിച്ചിരുന്നു.