രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണ സംഭവം: 6 കുട്ടികൾ മരിച്ചു; 2 പേരുടെ നില ഗുരുതരം

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി
6 children killed in rajasthan school building collapse

രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണ സംഭവം: 6 കുട്ടികൾ മരിച്ചു

Updated on

ജയ്പൂർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം ഏഴായി ഉയർന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളിൽ 2 പേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 8.30 ഓടെ പിപ്ലോഡി പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. ഒറ്റനിലക്കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലം പൊത്തുകയായിരുന്നു. ഈ സമയം, അധ്യാപകരും ജോലിക്കാരും കുട്ടികളും അടക്കം 60 ഓളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. എട്ടാം ക്ലാസുവരെയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

തകര്‍ന്നുവീഴാറായ നിലയിലുള്ള സ്‌കൂള്‍ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറയുന്നു. കൂടാതെ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയതോതില്‍ മഴപെയ്തിരുന്നു. ഇതാകാം അപകടത്തിനു കാരണമായത് എന്നാണ് പ്രഥാമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍ മാധ്യമങ്ങളെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com