നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

മരിച്ചവരിൽ 6 പേരും കുട്ടികളാണ്
9 family members killed car plunges into well in nasik

കാർ കിണറിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

Updated on

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ‌ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 9 പേര്‌ മരിച്ചു. മരിച്ചവരിൽ 6 പേരും കുട്ടികളാണ്. ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30 ന് നാസിക്കിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുമടങ്ങവെയാണ് സംഭവം.

അപകടത്തിന് പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com