

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ സിബിഐ
file image
ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേസിൽ നിർണായക കണ്ടെത്തലുമായി സിബിഐ. കോടികളുടെ ഇടപാടാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നും ചോദ‍്യപേപ്പർ ചോർന്ന സംഭവം എൻടിഎ സമ്മതിച്ചെന്നും സിബിഐ വ‍്യക്തമാക്കി. രണ്ട് അധ‍്യാപകർക്ക് കൂടി ചേദ‍്യപേപ്പർ ചോർത്തിയതിൽ പങ്കുണ്ടെന്ന് സിബിഐ കൂട്ടിച്ചേർത്തു.
അധ‍്യാപകരെ കേന്ദ്രീകരിച്ച് അന്വേഷണം നീളുമെന്നും പ്രത‍്യേക അന്വേഷണ സംഘം അറിയിച്ചു. ചോർത്തിയ ചോദ‍്യപേപ്പറിലൂടെ കോച്ചിങ് സെന്‍റർ വൻ തുക വാങ്ങി സ്പെഷ‍്യൽ ക്ലാസ് നടത്തിയെന്നും സിബിഐ അറിയിച്ചു. ഇതുവരെ 11 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.