ആധാർ പിവിസി കാർഡ് സർവീസ് ചാർജ് വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ

പുതിയ ചാർജ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
Aadhaar pvc card service charge hike

ആധാർ പിവിസി കാർഡ് സർവീസ് ചാർജ് വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ

Updated on

ന്യൂഡൽഹി: ആധാർ പിവിസി (പോളി വിനൈൽ ക്ലോറൈഡ് ) കാർഡിന്‍റെ സർവീസ് ചാർജ് വർധിപ്പിച്ച് യുഐഡിഎഐ. 50 രൂപയിൽ നിന്ന് 75 രൂപയായാണ് സർവീസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ ചാർജ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ബാങ്ക്- ക്രെഡിറ്റ് കാർഡുകളുടെ മാതൃകയിലാണ് ആധാർ പിവിസി കാർഡുകൾ നൽകുന്നത്.

അഞ്ചു വർഷം മുൻപാണ് കേന്ദ്രം ഈ കാർഡുകൾ അവതരിപ്പിച്ചത്. പോക്കറ്റിൽ വയ്ക്കാവുന്ന വിധത്തിലുള്ള കാർഡുകൾ വാട്ടർ റെസിസ്റ്റന്‍റുമാണ്. അവതരിപ്പിച്ച ശേഷം ഇതാദ്യമായാണ് സർവീസ് ചാർജ് വർധിപ്പിക്കുന്നത്. ടാക്സുകളും ഡെലിവറി ചാർജുമുൾപ്പെടെയാണ് 75 രൂപ.

നിർമാണ- വിതരണ ചെലവുകളും ലോജിസ്റ്റിക്സ് ചെലവുകളും വർധിച്ചതും ഗുണമേന്മ ഉറപ്പാക്കേണ്ടതുമാണ് സർവീസ് ചാർജ് കൂട്ടിയതിന് യുഐഡിഎഐ നൽകുന്ന വിശദീകരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com