ഫെയ്സ്ബുക്കിലും വാട്സാപ്പിലും കേറാൻ ആധാർ കാർഡ് വേണം; ശുപാർശയുമായി പാർലമെന്‍ററി പാനൽ

കെവൈസി വേരിഫിക്കേഷൻ നിർബന്ധമാക്കണമെന്നും ശുപാർശയിലുണ്ട്.
Aadhaar verification for Facebook , WhatsApp login, parliamentary panel proposal

ഫെയ്സ്ബുക്കിലും വാട്സാപ്പിലും കേറാൻ ആധാർ കാർഡ് വേണം; ശുപാർശയുമായി പാർലമെന്‍ററി പാനൽ

Updated on

ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ലോഗിൻ ചെയ്യാനും പോസ്റ്റ് ചെയ്യാനും ആധാർ കാർഡ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച ശുപാർശ പാർലമെന്‍ററി പാനൽ കൈമാറിക്കഴിഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. ആധാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നവർക്കേ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കാവൂ എന്നാണ് ശുപാർശയിലുള്ളത്. കെവൈസി വേരിഫിക്കേഷൻ നിർബന്ധമാക്കണമെന്നും ശുപാർശയിലുണ്ട്.

ഡീപ് ഫേക്ക് ഉൾപ്പെടെയുള്ള അപകടങ്ങളിൽ കുട്ടികൾ വീണു പോകാതിരിക്കുന്നതിനായി വയസ് അടിസ്ഥാനമാക്കി സമൂഹമാധ്യമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.

ഒരു തവണ തിരിച്ചറിയൽ കാർഡ് നൽകി ലോഗിൻ ചെയ്താലും ഇടവേളകളിൽ വീണ്ടും കെവൈസി ഉറപ്പാക്കണമെന്നും സംശയകരമായ പ്രവർത്തനങ്ങൾ അല്ലെങ്കിൽ മോശം പെരുമാറ്റം ശ്രദ്ധയിൽ പെട്ടാൽ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ശുപാർശയിലുണ്ട്.

ശുപാർശ ഇപ്പോഴും കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലാണ്. നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഇന്ത്യയിലെ സോഷ്യൽമീഡിയ ഉപയോഗത്തിന്‍റെ രീതി തന്നെ മാറ്റപ്പെടും. അജ്ഞാത അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കാനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com