രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി

ചദ്ദയ്ക്കെതിരേയുള്ള അച്ചടക്ക നടപടിയാണോയെന്ന് സംശയം
Aam Aadmi Party against Raghav Chadha; Removed from Rajya Sabha Deputy Leader's post

രാഘവ് ചദ്ദ

Updated on

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ ആഭ്യന്തര കലാപമെന്ന് റിപ്പോർട്ട്. മുതിർന്ന എഎപി നേതാവ് രാഘവ് ചദ്ദയെ രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടറിയേറ്ററിന് എഎപി കത്ത് നൽകി.

കുറച്ച് നാളുകളായി ചദ്ദയെ ഒറ്റപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ പ്രചാരണപട്ടികയിൽ നിന്ന് ചദ്ദയെ ഒഴിവാക്കിയിരുന്നു.

അതേസമയം ചദ്ദയ്ക്കെതിരേയുള്ള അച്ചടക്ക നടപടിയുടെ ഭാഗമാണോയെന്ന കാര്യത്തിൽ പാർട്ടി വിശദീകരിച്ചിട്ടില്ല. കെജ്‌രിവാളിന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ചദ്ദയെ പ്രധാന ചുമതലകളിൽ നിന്ന് മാറ്റുന്നത് വൻ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com