സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ഇമ്രാൻ ഖാൻ നിയമനടപടി നേരിട്ടുകൊണ്ടിരിക്കെ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ആമിർ

എന്നാൽ ഇമ്രാൻ ഖാനുമായി ഈ കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ലെന്ന് എംഎൻഎസ് ഭാരവാഹികൾ വ‍്യക്തമാക്കി
bolywood actor aamir khan meets raj thackeray

ഇമ്രാൻ ഖാൻ, ആമിർ ഖാൻ, രാജ് താക്കറെ

Updated on: 

മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രസിഡന്‍റ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടൻ ആമിർ ഖാൻ. നടന്‍റെ ബന്ധുവായ ഇമ്രാൻ ഖാൻ യുഎസ് പൗരനായിരിക്കെ മുംബൈയിൽ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ നടന്ന സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര‍്യത്തിലാണ് കൂടിക്കാഴ്ച.

എന്നാൽ ഇമ്രാൻ ഖാനുമായി ഈ കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ലെന്ന് എംഎൻഎസ് ഭാരവാഹികൾ വ‍്യക്തമാക്കി. ആമിറും രാജ് താക്കറെയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്നും അവർ പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഭാരവാഹി പറഞ്ഞു. ദാദറിലെ ശിവാജി പാർക്കിന് സമീപത്തുള്ള വസതിയിൽ വച്ചാണ് ആമിർ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്.

ജ്ഞാനേഷ് കുമാറിനെതിരായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ഒക്റ്റോബർ 28ന് രാജ‍്യം വിടണമെന്നായിരുന്നു ഇമ്രാൻ ഖാന് മുംബൈ പൊലീസ് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. ഇതിനെതിരേ നടൻ‌ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുംബൈ പൊലീസിന്‍റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് നടൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

എസ്ആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയും ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഒക്റ്റോബർ 10ന് മുംബൈയിലെ ക്രാന്തി മൈതാനത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് മുംബൈ പൊലീസ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്.

logo
Metro Vaartha
www.metrovaartha.com