അഭിജീത് ദിപ്കെ ഡൽഹിയിൽ തിരിച്ചെത്തി

ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയ ദിപ്കെയെ ഒക്റ്റോബർ 10ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Abhijit Dipke has returned to Delhi

അഭിജീത് ദിപ്കെ

Updated on: 

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ന്യൂഡൽഹിയിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് ദിപ്കെ വന്നിറങ്ങിയത്. ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയ ദിപ്കെയെ ഒക്റ്റോബർ 10ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മുത്തശി മരിച്ചതിനെ തുടർന്ന് ദിപ്കെ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയി. രണ്ടു ദിവസത്തിനു ശേഷമാണ് ദിപ്കെ തിരിച്ചെത്തിയിരിക്കുന്നത്.

വിമാനത്താവളത്തിലൂടെ കടന്നു പോകുന്നതിനിടെ എന്തിനാണ് നിങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതെന്ന് വിളിച്ചു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോദ്യത്തോട് മറുപടി പറയുന്നില്ലെങ്കിലും പുഞ്ചിരിയോടെ ദിപ്കെ പെരുവിരൽ ഉയർത്തിക്കാണിക്കുന്നതും വിഡിയോയിലുണ്ട്.

അതേ സമയം ജന്തർ മന്തറിൽ നിയമം ലംഘിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിനെ ദിപ്കെ അപലപിച്ചു. ത്രിവർണ പതാക ഉയർത്തുന്നത് എങ്ങനെയാണ് കുറ്റമാകുന്നതെന്നും, ബ്രിട്ടീഷുകാർ ഭരിക്കുമ്പോഴാണ് ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുള്ളതെന്നും ദിപ്കെ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com