അഭിജീത് ദിപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മാതാപിതാക്കൾ കനത്ത പൊലീസ് കാവലിൽ

കുറച്ചു ദിവസങ്ങളായി സാവിത്രി ഭായ് ഗുരുതരാവസ്ഥയിലായിരുന്നു.
Abhijit Dipke's grandmother passes away; parents under heavy police security

അഭിജീത് ദിപ്കെ

Updated on: 

മുംബൈ: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രി ബായ് ശങ്കർ ദിപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സന്തുക് പിമ്പ്രി ഗ്രാമത്തിലുള്ള വീട്ടിൽ വച്ച് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. 85 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി സാവിത്രി ഭായ് ഗുരുതരാവസ്ഥയിലായിരുന്നു. ജന്തർ മന്തർ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ദിപ്കെയുടെ മാതാപിതാക്കളായ ഭഗ്‌വാൻ ദിപ്കെയും അനിതയും മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള വീട്ടിൽ കനത്ത പൊലീസ് കാവലിൽ ആണ്. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനെത്തുടർന്ന് ഹിംഗോളിയിലേക്ക് പോകാനുള്ള ശ്രമത്തിലാണിവർ.

logo
Metro Vaartha
www.metrovaartha.com