സ്ഥലംമാറ്റ നടപടിയിൽ ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച എസിപിക്ക് സസ്പെൻഷൻ

ഡൽഹി എസിപി മാനസ്വി വസിഷ്ഠയെയാണ് സസ്പെൻഡ് ചെയ്തത്
ACP suspended for protesting in front of Delhi Police Headquarters over transfer order

മാനസ്വി വസിഷ്ഠ

Updated on: 

ന‍്യൂഡൽഹി: അഭിഭാഷകരുമായുള്ള തർക്കത്തെത്തുടർന്ന് ഉദ‍്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചതിൽ എസിപി മാനസ്വി വസിഷ്ഠയെ സസ്‌പെൻഡ് ചെയ്തു.

അഭിഭാഷകനായ ലളിത് ബൻസാലിനു നേരെയുണ്ടായ ആക്രമണക്കേസ് കൈകാര‍്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ അനിശ്ചിതകാല സമരം പ്രഖ‍്യാപിച്ചതിനു പിന്നാലെയായിരുന്നു മാനസ്വി വസിഷ്ഠ, ശാഹ്ദ്ര സ്റ്റേഷനിലെ ഇൻസ്പെക്റ്റർ അരുൺ കുമാർ എന്നിവരെ സ്ഥലംമാറ്റിയത്.

പൊലീസ് ഉദ‍്യോഗസ്ഥർ പ്രതികൾക്കെതിരേ നടപടി ആവശ‍്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകർ ആരോപിച്ചിരുന്നത്.

അതേസമയം, പൊലീസ് കമ്മിഷണറെ കാണണമെന്നും ഇത്തരം വിഷയങ്ങൾ കൈകാര‍്യം ചെയ്യുന്നതിന് കൃത‍്യമായ നടപടിക്രമം വേണമെന്നും തങ്ങൾക്ക് ഇങ്ങനെ ഒരു സ്ഥിതിയുണ്ടായാൽ തങ്ങൾ എങ്ങനെ ഈ നഗരത്തിലെ ആളുകളെ സംരക്ഷിക്കുമെന്ന് മാനസ്വി വസിഷ്ഠ പറഞ്ഞിരുന്നു.