ദളപതി വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി വിശാലും; പാർട്ടി പ്രഖ്യാപനം ഉടൻ

2017ൽ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ പത്രിക നൽകിയെങ്കിലും തള്ളിപ്പോയിരുന്നു
actor vishal
actor vishal
Updated on

ചെന്നൈ: ദളപതി വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി നടൻ വിശാലും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടൻ വിശാലിൻ്റെ പുതിയ നീക്കം.

ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ മടിക്കില്ലെന്നും സവിശേഷമായ തീരുമാനത്തിന് നിർബന്ധിതനായാൽ മടിക്കില്ലെന്നും വിശാലിൻ്റെ ഏറ്റവും പുതിയ വാർത്താ കുറിപ്പിൽ പറയുന്നു. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വാർത്താ കുറിപ്പിൽ വിശാൽ വ്യക്തമാക്കുന്നു.

2017ൽ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ പത്രിക നൽകിയെങ്കിലും തള്ളിപ്പോയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com