തമിഴ് സിനിമാ- സീരിയൽ താരം സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ

ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
actress subashini balasubramaniyam found dead

സുഭാഷിണി ബാലസുബ്രഹ്മണ്യം

Updated on

ചെന്നൈ: തമിഴ് സിനിമാ- സീരിയൽ താരം സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ ശ്രീലങ്കൻ വംശജയായിരുന്നു സുഭാഷിണി. ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്ക് ആയിരിക്കാം ആത്മഹത‍്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

മരണത്തിന് മുൻപ് നടി ഭർത്താവുമായി ഫോണിൽ വിഡിയോ കോൾ ചെയ്തിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മരണദിവസം ഭർത്താവുമായി വാക്കുതർക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com