

തിരുപ്പതി ലഡുവിൽ മായം; വ്യാജ നെയ് വിതരണക്കാരൻ ഇഡിയുടെ പിടിയിൽ
file image
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമിക്കുന്നതിനുള്ള നെയ്യിൽ മായം കലർത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ലഡു നിർമിക്കുന്നതിനായി പാമോയിൽ ചേർത്ത നെയ് വിതരണം ചെയ്ത കൈലാഷ് ചന്ദ് മംഗ്ലയാണ് പിടിയിലായിരിക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കുന്നതിനായി സ്പെഷൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ് വിതരണം ചെയ്തിരുന്നത്. 96 കോടി രൂപയുടെ വ്യാജനെയ്യാണ് ഇയാൾ വിതരണം ചെയ്തത്.
സുകൃതി ഫുഡ്സുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി. വ്യാജ നെയ് നിർമിക്കുന്നതിനു വേണ്ടി ഫാക്റ്ററിയിൽ സൗകര്യം ഒരുക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.