ഇടക്കാല ബജറ്റ്: ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം

ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെയാണ് പാർലമെന്‍റ് സെഷൻ.
പുതിയ പാർലമെന്‍റ് മന്ദിരം.
പുതിയ പാർലമെന്‍റ് മന്ദിരം.File

ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരണത്തിനു മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെന്‍റ് സെഷനുകൾക്കു മുന്നോടിയായി കേന്ദ്ര സർക്കാർ സഭയിലെ പ്രധാന പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്താറുണ്ട്. ഇതിന്‍റെ ഭാഗമായാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെയാണ് പാർലമെന്‍റ് സെഷൻ. ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണ് വരാൻ ഇരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറുന്ന പുതിയ സർക്കാർ ആയിരിക്കും ഇനി പൂർണമായ ബജറ്റ് അവതരിപ്പിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com