
"നിങ്ങളെന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നു വീണ വിമാനത്തിലെ കോക്പിറ്റിൽ നിന്നുള്ള ശബ്ദരേഖയെക്കുറിച്ച് പരാമർശിച്ച് പ്രാഥമികാന്വേഷണ റിപ്പോർട്ട്. പൈലറ്റും സഹപൈലറ്റും തമ്മിലുള്ള സംഭാഷണമാണ് പുറത്തു വിട്ടത്. എന്തിന് നിങ്ങൾ സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരാൾ ചോദിക്കുമ്പോൾ ഞാനങ്ങനെ ചെയ്തിട്ടില്ലെന്നാണ് രണ്ടാമന്‍റെ പ്രതികരണം. എന്നാൽ ആരാണ് ചോദിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല.
ക്യാപ്റ്റൻ സുമീത് സഭാർവാളായിരുന്നു വിമാനത്തിന്‍റെ പൈലറ്റ്. 82,000 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു സുമീതിന്. ക്ലിവ് കുണ്ഡാർ ആയിരുനനു സഹപൈലറ്റ്. അദ്ദേഹത്തിനും 1,100 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ടായിരുന്നു. ഇരുവരും ശാരീരികവും മാനസികവുമായി ഫിറ്റ് ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടു. നിലവിൽ അട്ടിമറി സാധ്യതകളൊന്നും കാണുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അതു പോലെ വിമാനത്തിൽ പക്ഷി ഇടിച്ചതായും കണ്ടെത്തിയിട്ടില്ല.
ഇതിനു മുൻപ് 1980ൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണഅട്. ഡെൽറ്റ് എയർ ലൈൻസിന്‍റെ ബോയിങ് 767 വിമാനത്തിന്‍റെ പൈലറ്റ് അബദ്ധത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തു. പക്ഷേ വിമാനം ഏറെ മുകളിൽ ആയിരുന്നതിനാൽ അദ്ദേഹത്തിന് എൻജിനുകൾ റീ സ്റ്റാർട്ട് ചെയ്യാനുള്ള സമയം ലഭിച്ചു. അതു കൊണ്ട് തന്നെ വൻ അപകടം ഒഴിവായി. എന്നാൽ ടേക് ഓഫ് ചെയ്ത് ഉടൻ തന്നെ സ്വിച്ചുകൾ ഓഫായതാണ് എയർ ഇന്ത്യ വിമാന ദുരന്തത്തിന് ഇടയാക്കിയത്. ആകാശത്ത് വെറും 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നിരുന്നത്.