ഗുജറാത്ത് വിമാന ദുരന്തം; സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ്?

ഫ്യുവൽ സ്വിച്ചുകൾക്ക് മറ്റ് കേടുപാടുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
 AI plane crash captain off fuel switches

ഗുജറാത്ത് വിമാന ദുരന്തം; സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ്?

Updated on

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്ന വിമാനത്തിന്‍റെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ. യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. കോക്പിറ്റിൽ രണ്ട് പൈലറ്റുമാർ പരസ്പരം സംസാരിക്കുന്ന ശബ്ദ രേഖ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ക്യാപ്റ്റൻ സുമീത് സഭാർവാളായിരുന്നു വിമാനത്തിന്‍റെ പൈലറ്റ്. 82,000 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു സുമീതിന്. ക്ലിവ് കുണ്ഡാർ ആയിരുന്നു സഹപൈലറ്റ്. അദ്ദേഹത്തിനും 1,100 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ടായിരുന്നു. ഇരുവരും ശാരീരികവും മാനസികവുമായി ഫിറ്റ് ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കോക്പിറ്റിലെ സംഭാഷണത്തിനിടെ എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് സഹ പൈലറ്റ് ക്ലൈവ് കുണ്ഡാറും ഉത്തരം പറയുന്നത് പ്രധാന പൈലറ്റ് സുമീത് സഭർവാളാണെന്നുമാണ് കണ്ടെത്തൽ. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തിയപ്പോൾ ക്ലൈവ് ആശങ്കയിലായെന്നും അദ്ദേഹത്തിന്‍റെ ശബ്ദത്തിൽ മാനസിക സംഘർഷം വ്യക്തമായിരുന്നുവെന്നുമാണ് ‌വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം അതേ കുറിച്ച് തനിക്കറിയില്ല എന്ന മറുപടി പറയുന്ന സുമീത് സഭർവാളിന്‍റെ ശബ്ദം ശാന്തമാണ്.

അപകടത്തിൽ ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടു. നിലവിൽ അട്ടിമറി സാധ്യതകളൊന്നും കാണുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അതു പോലെ വിമാനത്തിൽ പക്ഷി ഇടിച്ചതായും കണ്ടെത്തിയിട്ടില്ല. അതേ സമയം തകർന്ന വിമാനത്തിന്‍റെ ഫ്യുവൽ സ്വിച്ചുകൾക്ക് മറ്റ് കേടുപാടുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന ക്യാപ്റ്റൻ വീണ്ടും സംശയമുനയിലാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com