
വിമാനാപകടം; മരണസംഖ്യ 300 ലേക്ക്, അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 294 ആയി. ഇതിൽ 265 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രദേശവാസികളിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദർശിച്ചു. പിന്നാലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും സന്ദർശിച്ചു. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിനായി വിവിധ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാകുക വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് ആണ്. സംഭവസ്ഥലത്ത് നിന്ന് ഒരു ബ്ലോക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊന്നിനായി തെരച്ചിൽ തുടരുകയാണ്.