ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്

വിമാനത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു
Air India flight from Phuket to Delhi hit by turbulence

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു

Updated on

ന്യൂഡൽഹി: തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യയുടെ വിമാനം ആകാശചുഴിയിൽ വീണ് 12 യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് പേർ ക്രൂ അംഗങ്ങളാണ്. ചൊവ്വാഴ്ചയാണ് സംഭവം.

പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തിൽ വിമാനത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങിയെന്നും യാത്രക്കാരെ മറ്റു പ്രശ്നങ്ങളില്ലാതെ പുറത്തിറക്കിയെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. 134 ‍യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനം പറന്നുകൊണ്ടിരുന്ന ഉയരത്തിൽ നിന്ന് പെട്ടെന്ന് താഴേക്ക് പതിച്ചെന്നും ഇതേ തുടർന്നാണ് ചിലർക്ക് പരുക്കേറ്റതെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്തിന്‍റെ വശങ്ങളിൽ തലയിടിച്ചാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റ യാത്രക്കാർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com