Air India flight from Trichy to Sharjah faced a technical problem
സാങ്കേതികപ്രശ്നം: 141 യാത്രക്കാരുമായി തിരുച്ചിറപ്പിള്ളിക്കു മുകളിൽ വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം

സാങ്കേതികപ്രശ്നം: 141 യാത്രക്കാരുമായി തിരുച്ചിറപ്പിള്ളിക്കു മുകളിൽ പറന്ന് എയർ ഇന്ത്യ വിമാനം|Video

രണ്ടു മണിക്കൂറോളമായി തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കു മേലെ വട്ടമിട്ടു പറക്കുന്നത്. ഹൈഡ്രോളിക് ഫെയിലിയർ ആണ് പ്രശ്നകാരണമെന്നാണ് റിപ്പോർട്ട്.
Published on

ന്യൂഡൽഹി: സാങ്കേതിക പ്രശ്നം മൂലം താഴെയിറങ്ങാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം. 141 യാത്രക്കാരുള്ള വിമാനമാണ് രണ്ടു മണിക്കൂറോളമായി തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കു മേലെ വട്ടമിട്ടു പറക്കുന്നത്. ഹൈഡ്രോളിക് ഫെയിലിയർ ആണ് പ്രശ്നകാരണമെന്നാണ് റിപ്പോർട്ട്. തിരുച്ചിറപ്പിള്ളിയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലേക്ക് ഇറക്കാനാണ് ശ്രമം.

ഇതിനു മുന്നോടിയായി വിമാനത്തിലെ ഇന്ധനം പരമാവധി തീർക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.

വലിയ അപകടം ഒഴിവാക്കാനായുള്ള ശ്രമങ്ങൾ സജീവമാണ്. വിമാനത്താവളത്തിൽ ഇരുപതോളം ആംബുലൻസുകളും ഫയർ എൻജിനുകളും സജ്ജമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com