എയർ ഇന്ത്യയുടെ സൗദി ഫ്ലൈറ്റുകൾ ഡിസംബർ 31 വരെയില്ല

ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നും അവിടേക്കുമുള്ള ചില ഫ്ലൈറ്റുകളുടെ സർവീസ് നടത്താൻ ഇൻഡിഗോ തീരുമാനിച്ചിട്ടുണ്ട്.
Air India suspends Saudi flights till Dec 31

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന; നിർണായക നീക്കവുമായി എയർ ഇന്ത്യ

Updated on: 

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളെത്തുടർന്ന് സൗദി ഫ്ലൈറ്റുകൾ നിർത്തലാക്കിയ തീരുമാനം ഡിസംബർ 31 വരെ നീട്ടി എയർ ഇന്ത്യ. അതേ സമയം ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകൾ ഡിസംബർ 2 മുതൽ സേവനം നടത്തും. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകൾ ഡിസംബർ 31 വരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഹൂതികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഫ്ലൈറ്റുകൾ താത്കാലികമായി നിർത്തലാക്കിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നും അവിടേക്കുമുള്ള ചില ഫ്ലൈറ്റുകളുടെ സർവീസ് നടത്താൻ ഇൻഡിഗോ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം ജനു വരി 10 വരെ ജിദ്ദ വഴിയുള്ള ഫ്ലൈറ്റുകൾ സസ്പെൻഡ് ചെയ്തതായി ആകാശ എയർ വ്യക്തമാക്കി.