വായു മലിനീകരണം; ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് രീതിയിൽ പഠനം

ഡൽഹി വിദ്യാഭ്യാസ വകുപ്പ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകൾ, ഡൽഹി കന്‍റോൺമെന്‍റ് ബോർഡ് എന്നിവയ്ക്ക് കീഴിലെ എല്ലാ സ്കൂളുകൾക്കും എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും
Hybrid learning for students up to class 5 in Delhi

ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് രീതിയിൽ പഠനം

file image

Updated on: 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് രീതിയിൽ ക്ലാസുകൾ നടത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടു.

ഡൽഹി വിദ്യാഭ്യാസ വകുപ്പ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകൾ, ഡൽഹി കന്‍റോൺമെന്‍റ് ബോർഡ് എന്നിവയ്ക്ക് കീഴിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ സ്കൂളുകൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. ഹൈബ്രിഡ് രീതി പ്രകാരം നേരിട്ടോ ഓൺലൈനായോ ക്ലാസുകൾ നടത്താം.

ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കളെ അടിയന്തരമായി അറിയിക്കാൻ സ്കൂൾ മേധാവികൾക്ക് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകൾ സന്ദർശിക്കാൻ എല്ലാ ജില്ലകളിലെയും സോണുകളിലെയും ഡെപ്യൂട്ടി ഡയറക്റ്റർമാരോട് നിർദേശിച്ചു.

ശൈത്യ കാലത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിൽ വായു മലിനീകരണം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച 'വളരെ മോശം' വിഭാഗത്തിലാണ് ഡൽഹിയിലെ വായുനിലവാര സൂചിക.