

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. വിമാന സർവീസുകളെ ബാധിക്കുമെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർവീസ് റദ്ദാക്കലുകൾക്കും വൈകലിനും സാധ്യതയുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഡൽഹിയിൽ വിവിധിയിടങ്ങളിൽ എക്യുഐ 400 ന് മുകളിലാണ്. അനന്ദ് വിഹാർ (470), നെഹ്റു നഗർ (463), ഒാഖ്ല (459), മുണ്ഡ്ക (459), സിരിഫോർട്ട് (450) എന്നിവിടങ്ങളിലാണ് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥിയിലുള്ളത്.