സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

യുവജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഐസ ദേശീയ അധ‍്യക്ഷ നേഹ ബോറ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു
AISA backs CJP's Sep 5 Delhi march

നേഹ ബോറ

Updated on

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടുകൾക്കെതിരേ ശബ്ദമുയർത്തിയ വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ അഞ്ചിന് കോക്റോച്ച് ജനതാ പാർട്ടി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഓൾ ഇന്ത‍്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ).

യുവജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിദ‍്യാർഥികൾക്കെതിരായ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സംഘടനയുടെ ദേശീയ അധ‍്യക്ഷ നേഹ ബോറ വാർ‌ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സർക്കാർ എല്ലാ കേസുകളും പിൻവലിക്കണമെന്നും വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ അന്വേഷണം നടത്തണമെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയാറാകണമെന്നും നേഹ ബോറ കൂട്ടിച്ചേർത്തു. ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്.

കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ തന്നെ ഉറപ്പ് നൽകിയിരുന്നുവെങ്കിലും സർക്കാരിനെതിരേ പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരേ കേസുകൾ നിലനിൽക്കുന്നുയെന്നത് വലിയൊരു പ്രശ്നമാണ്. അവർ പറഞ്ഞു.

അതേസമയം, സമാധാനപരമായ പ്രതിഷേധം പുനരാരംഭിക്കുമെന്നാണ് അഭിജീത് ദിപ്കെ നയിക്കുന്ന കോക്റോച്ച് ജനതാ പാർട്ടി പറയുന്നത്. അധ‍്യാപക ദിനമായ സെപ്റ്റംബർ 5ന് നടക്കാനിരിക്കുന്ന മാർച്ചിൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ വിദ‍്യാർഥികളുടെ കുടംബങ്ങളും പൊലീസ് അതിക്രമങ്ങൾക്ക് ഇരയായവരും പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com