വിറ്റുപോയത് 8,622 കുപ്പികൾ; വിപണി കീഴടക്കി അജയ് ദേവ്ഗണിന്‍റെ വിസ്കി ബ്രാൻഡ്

വിപണിയിലെത്തി നാലു മാസത്തിനകം 4.14 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാൻഡ് സ്വന്തമാക്കിയത്
ajay devgan glenjourneys whisky

അജയ് ദേവ്ഗൺ

Updated on

ന‍്യൂഡൽഹി: ബോളിവുഡ് താരം അജയ് ദേവ്ഗണിന്‍റെ വിസ്കി ബ്രാൻഡ് 'ദ ഗ്ലെൻ ജേർണീസ്' വിപണി കീഴടക്കി മുന്നേറ്റം തുടരുന്നു. വിപണിയിലെത്തി നാലു മാസത്തിനകം 4.14 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാൻഡ് സ്വന്തമാക്കിയത്.

ഇതുവരെ 8, 622 കുപ്പികൾ വിറ്റുപോയതായി കമ്പനി വ‍്യക്തമാക്കി. 7500 മുതൽ 9000 രൂപ വരെയാണ് വില. ആറ് സംസ്ഥാനങ്ങളിലായി 437 ഔട്ട്ലെറ്റുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ‍്യൂട്ടി ഫ്രീ ഷോപ്പുകളിൽ ലഭിക്കും.

logo
Metro Vaartha
www.metrovaartha.com