ആകാശത്തെ കൃത്യനിഷ്ഠയിൽ ആകാശ എയർലൈൻസ് മുന്നിൽ: ഓൺ ടൈം പെർഫോമൻസ് ലിസ്റ്റ് പുറത്ത്

ഇന്ത്യയിലെ പതിനേഴ് നഗരങ്ങളിലായി, ആഴ്ചയിൽ 900ൽ അധികം സർവീസുകൾ ആകാശ എയർലൈൻസ് നടത്തുന്നുണ്ട്
ആകാശത്തെ കൃത്യനിഷ്ഠയിൽ ആകാശ എയർലൈൻസ് മുന്നിൽ: ഓൺ ടൈം പെർഫോമൻസ് ലിസ്റ്റ് പുറത്ത്
Updated on

ആകാശയാത്രയിൽ കൃത്യനിഷ്ഠ പുലർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ആകാശ എയർലൈൻസ്. മാർച്ചിലെ കണക്കുപ്രകാരമാണു ഇന്ത്യയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായി ആകാശ മാറിയിരിക്കുന്നത്. സർവീസ് ആരംഭിച്ച് എട്ടു മാസം പിന്നിടുമ്പോഴാണ് ആകാശ ഈ നേട്ടം കൈവരിക്കുന്നത്. മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനാണു പുതിയ കണക്കുകൾ പുറത്തുവിട്ടത്.

മാർച്ചിൽ 94. 5 ശതമാനമാണു ആകാശയുടെ കൃത്യനിഷ്ഠാ നിരക്ക്. മാർച്ചിലെ മൂന്നു ദിവസങ്ങളിൽ ചെറിയ കാലതാമസം പോലും ആകാശ വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 92.4 ശതമാനം ഓൺ ടൈം പെർഫോമൻസുമായി ഇൻഡിഗോ രണ്ടാം സ്ഥാനത്തുണ്ട്. 84 ശതമാനത്തിലധികം ഓൺ ടൈം പെർഫോമൻസുമായി വിസ്താരയും ഗോ ഫസ്റ്റും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും താഴെ സ്പൈസ്ജെറ്റാണ്. 76.74 ശതമാനം ഓൺ ടൈം പെർഫോമൻസാണ് സ്പൈസജെറ്റിന്‍റേത്.

ഇന്ത്യയിലെ പതിനേഴ് നഗരങ്ങളിലായി, ആഴ്ചയിൽ 900ൽ അധികം സർവീസുകൾ ആകാശ എയർലൈൻസ് നടത്തുന്നുണ്ട്. അന്താരാഷ്ട്ര സർവീസുകൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

logo
Metro Vaartha
www.metrovaartha.com