'ഹൃദയഭേദകമായ കാഴ്ച'; അസമിലെ പ്രളയക്കെടുതിയിൽ‌ സഹായം അഭ‍്യർഥിച്ച് ആലിയ

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം സഹായം അഭ‍്യർഥിച്ച് രംഗത്തെത്തിയത്
Alia bhatt assam floods

Alia bhatt

Updated on

ന‍്യൂഡൽഹി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ദുരന്തബാധിതരെ സഹായിക്കണമെന്ന് ആലിയ ആരാധകരോട് അഭ‍്യർഥിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം സഹായം അഭ‍്യർഥിച്ച് രംഗത്തെത്തിയത്. രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം ബാധിക്കുന്നുണ്ടെന്നും വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് അസമെന്നും വെല്ലുവിളി നിറഞ്ഞ സമയമാണിതെന്നും ആലിയ കുറിച്ചു.

അറുപതിലധികം പേർക്ക് ജീവൻ നഷ്ടമായതായും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും പലർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടുവെന്നും ഹൃദയഭേദകമായ കാഴ്ചയാണിതെന്നും ആലിയ കൂട്ടിച്ചേർത്തു.

ഉടനടി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇത്തരം സാഹചര‍്യങ്ങൾ എല്ലാ വർഷവും സംഭവിക്കാറുണ്ടെന്നും സന്നദ്ധ സംഘടനകളുടെ വിവരങ്ങൾ ഉടനെ തന്നെ പങ്കുവയ്ക്കുമെന്നും നടി പറഞ്ഞു. ആലിയയ്ക്കു പുറമെ സൽമാൻ ഖാൻ, ഭൂമി പെഡ്നേക്കർ, തുടങ്ങിയ മറ്റു താരങ്ങളും അസമിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 75 പേർ മരണപ്പെട്ടതായാണ് വിവരം.

logo
Metro Vaartha
www.metrovaartha.com