മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

1‌82 അംഗ നിയമസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരാണുണ്ടായിരുന്നത്
All 16 ministers in Gujarat submit resignations

മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

Updated on

അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്തിലെ 16 മന്ത്രിമാരും രാജി നൽകി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ളവരാണ് രാജി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മുഖ്യമന്ത്രി മന്ത്രിമാരുടെ രാജിക്കത്ത് ഗവർണർ ആചാര്യ ദേവവ്രതിന് സമർപ്പിക്കും.

1‌82 അംഗ നിയമസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരാണുണ്ടായിരുന്നത്. അതിൽ എട്ട് പേർക്കാണ് കാബിനറ്റ് റാങ്കുണ്ടായിരുന്നത്. അംഗങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ 27 മന്ത്രിമാരെ വരെ നിയമിക്കാം.

വ്യാഴാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എംഎൽഎമാർക്ക് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ 10 പുതിയ മന്ത്രിമാർ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. പഴയ മന്ത്രിസഭയിലെ പകുതി മന്ത്രിമാരും പുറത്താകുമെന്നർഥം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com