273.5 കോടി രൂപയുടെ ജിഎസ്ടി പിഴ ഒഴിവാക്കണമെന്ന് പതഞ്ജലി; പറ്റില്ലെന്ന് അലഹാബാദ് ഹൈക്കോടതി

വിചാരണയ്ക്കു ശേഷം മാത്രമേ പിഴ ചുമത്താകൂ എന്നായിരുന്നു പതഞ്ജലിയുടെ വാദം.
Allahabad HC rejects Patanjali Ayurved's plea against Rs 273.5 crore GST penalty

അലഹാബാദ് ഹൈക്കോടതി

Updated on

പ്രയാഗ്‌രാജ്: 273.50 കോടി രൂപയുടെ ജിഎസ്ടി പിഴ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്‍റെ ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ്മാരായ ശേഖർ ബി സറഫ്, വിപിൻ ചന്ദ്ര ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണയ്ക്കു ശേഷം മാത്രമേ പിഴ ചുമത്താകൂ എന്നായിരുന്നു പതഞ്ജലിയുടെ വാദം.

എന്നാൽ ജിഎസ്ടി ആക്റ്റ് സെക്ഷൻ 122 പ്രകാരം വിചാരണ കൂടാതെ തന്നെ നികുതി അധികൃതർക്ക് പിഴ ചുമത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജിഎസ്‌ടി പിഴയ്ക്ക് സിവിൽ സ്വഭാവമാണെന്നും കോടതി വ്യക്തമാക്കി.

ഹരിദ്വാർ, സോണിപത്, അഹ്മദ്നഗർ എന്നിവിടങ്ങളിലാണ് പതഞ്ജലിയുടെ നിർമാണ യൂണിറ്റുകളുള്ളത്. ഈ സ്ഥാപനങ്ങളെ കേന്ദ്രമാക്കി സംശയകരമായ പണമിടപാടുകൾ നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് കമ്പനിക്കെതിരേ അന്വേഷണം ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com