അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു

തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരേ അസം സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്
Allegations against Assam cms wife Supreme Court stays Pawan Kheras anticipatory bail
പവൻ ഖേര
Updated on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തെലങ്കാന ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരേ അസം സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് മൂന്നു രാജ്യങ്ങളുടെ പാസ്പോർട്ടുണ്ടെന്നും ദുബായിയിൽ രഹസ്യ ആസ്തികളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. നാമനിർദേശ പത്രികയിൽ നിന്നു ഹിമന്ത ഇക്കാര്യം മറച്ചുവച്ചെന്നും ഖേര പറഞ്ഞിരുന്നു.

ഇതിനെതിരേ റിനികി നൽകിയ പരാതിയിൽ അസം പൊലീസ് കഴിഞ്ഞ ദിവസം ഖേരയുടെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തിയിരുന്നു. ഖേരയ്ക്കെതിരേ വ്യാജരേഖ ചമയ്ക്കുന്നതിനും അപകീർത്തിക്കുമടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.

logo
Metro Vaartha
www.metrovaartha.com