അമർനാഥ് തീർഥാടനം അവസാനിച്ചു; പൂർത്തിയാക്കിയത് 4.4 ലക്ഷം പേർ

തീർഥാടകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ള 48 പേരാണ് ഇത്തവണത്തെ തീർഥാടനത്തിനിടെ മരണപ്പെട്ടത്.
Representative image
Representative image
Updated on

ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർഥാടനം അവസാനിച്ചു. 62 ദിവസം നീണ്ടു നിന്ന തീർഥാടനത്തിൽ 4,45,338 തീർഥാടകരാണ് പങ്കാളികളായത്. കഴിഞ്ഞ വർഷം 3.65 ലക്ഷം പേരാണ് തീർഥാടനം പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ ഒന്നു മുതൽ ബാൽത്തൽ, പഹാൽഗാം വഴികളിലൂടെയാണ് തീർഥാടനം പുരോഗമിച്ചിരുന്നത്.

തീർഥാടകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ള 48 പേരാണ് ഇത്തവണത്തെ തീർഥാടനത്തിനിടെ മരണപ്പെട്ടത്. 62 പേർക്ക് പരിക്കേറ്റിരുന്നു. ഇതു മാറ്റി നിർത്തിയാൽ താരതമ്യേന സമാധാനപൂർണമായിരുന്നു തീർഥാടനമെന്ന് അധികൃതർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com