തുടർച്ചയായ ഭീകരാക്രമണങ്ങൾ; കശ്മീർ താഴ്‌വരയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി സൈന്യവും പൊലീസും സിആർപിഎഫും

കശ്മീർ താഴ്‌വരയിലെ സമതല മേഖലകൾക്കൊപ്പം മലനിരകളിലും ഉയർന്ന പ്രദേശങ്ങളിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി
The Army, police, and CRPF assessed the security situation in the Kashmir Valley.

കശ്മീർ താഴ്‌വരയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി സൈന്യവും പൊലീസും സിആർപിഎഫും

Updated on: 

ശ്രീനഗർ: ജമ്മു കശ്മീരിലെ സമഗ്ര സുരക്ഷാ ക്രമീകരണങ്ങൾ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി വിലയിരുത്തി. വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, പ്രവർത്തനസന്നദ്ധത ഉറപ്പാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുക തുടങ്ങിയ വിഷയങ്ങൾക്കാണ് യോഗത്തിൽ മുൻഗണന നൽകിയത്.

തിങ്കളാഴ്ച ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിൽ ചേർന്ന യോഗത്തിൽ കശ്മീർ റേഞ്ച് ഐജി സുഖിത് കുമാർ, കരസേനയുടെ വിക്റ്റർ ഫോഴ്സ്, കിലോ ഫോഴ്സ് എന്നിവയുടെ കമാൻഡിങ് ഓഫീസർമാർ, സിആർപിഎഫിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കശ്മീർ താഴ്‌വരയിലെ സമതല മേഖലകൾക്കൊപ്പം മലനിരകളിലും ഉയർന്ന പ്രദേശങ്ങളിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. മേഖലകളിൽ സുരക്ഷാ സാന്നിധ്യം ശക്തമാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയതായി കശ്മീർ സോൺ പൊലീസ് എക്സിലെ കുറിപ്പിൽ അറിയിച്ചു.

അടുത്തിടെ തുടർച്ചയായ ഭീകരാക്രമണങ്ങൾ കശ്മീർ താഴ്വരയിൽ അരങ്ങേറിയിരുന്നു. സുരക്ഷാസേനാംഗങ്ങളും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് താഴ്‌വരയിലുടനീളം ഏകോപിത സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യോഗം ചേർന്നത്.