ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും: അമിത് ഷാ

തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ പറയുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ പ്രതീക്ഷ പങ്കു വച്ചത്. ഇത്തവണ എൻഡിഎ എങ്ങനെ 400 സീറ്റ് സ്വന്തമാക്കും എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. പശ്ചിമ ബംഗാളിൽ 30 സീറ്റുകളും തെലങ്കാനയിൽ 12 സീറ്റുകളും ആന്ധ്രയിൽ 18 സീറ്റുകളും നേടുമെന്നാണ് അമിത് ഷാ പറയുന്നത്. ബിഹാറിൽ തൽസ്ഥിതി തുടരും. കേരളത്തിനൊപ്പം തമിഴ് നാട്ടിൽ അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ പറയുന്നുണ്ട്.

ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസ് ആരോപണത്തെ അമിത് ഷാ തള്ളി. 2014ൽ അധികാരത്തിലേറിയപ്പോൾ ഭരണഘടന മാറ്റുന്നതിനാവശ്യമായ ഭൂരിപക്ഷം എൻഡിഎയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും അതു ചെയ്തില്ല. ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസിന്‍റേതെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചിട്ടുണ്ട്.

മറ്റുള്ളവർ പറയാൻ ആവശ്യപ്പെടുന്നതാണ് രാഹുൽ പറയുന്നത്. ജിഎസ്ടി സംബന്ധിച്ച വിമർശം അംഗീകരിക്കാനാകില്ല. ഹവായ് ചെരുപ്പിനും ബ്രാൻഡഡ് ഷൂസിനും ഒരേ നികുതി ഏർപ്പെടുത്തണമെന്നാണോ അദ്ദേഹം ആവശ്യപ്പെടുന്നതെന്നും അമിത്ഷാ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com