അമിത് ഷായുടെ സന്ദർശനം; പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികൾ കസ്റ്റഡിയിൽ

വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാനും കരിങ്കൊടി കാണിക്കാനും ഇടയുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്
Union Home Minister Amit Shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Updated on: 

ജയ്പൂർ: രാജസ്ഥാനിലെ അൽവാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്താനിരിക്കേ പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്കൊപ്പം അമിത് ഷാ ഞായറാഴ്ച എത്തുന്നത്.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാനും കരിങ്കൊടി കാണിക്കാനും ഇടയുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. അൽവാരിലെ ആർആർ കോളെജിലാണ് പ്രതിഷേധം നടത്താൻ വിദ്യാർഥികൾ പദ്ധതിയിട്ടത്. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിഷേധക്കാർക്ക് നീക്കമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com