

നേഹ ബോറ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്‍റ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അശുതോഷ് റാങ്കയേയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഹർജി തള്ളുകയായിരുന്നു. തന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാൽ നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്.