തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനം: സമിതിയിൽ നിന്നു ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബിൽ

ബി​ൽ കേ​ന്ദ്ര മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ രാ​ജ്യ​സ​ഭ​യി​ൽ വ​ച്ചു
Central Minister Arjun Ram Meghwal
Central Minister Arjun Ram Meghwal

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റെ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​മി​തി​യി​ൽ നി​ന്നു സുപ്രീം കോടതി ചീ​ഫ് ജ​സ്റ്റി​സി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. ചീ​ഫ് ജ​സ്റ്റി​സി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ക്കു​ന്ന കേ​ന്ദ്ര മ​ന്ത്രി​യെ​ സമിതിയിൽ ഉൾപ്പെടുത്തണമെന്നാ​ണു ബി​ല്ലി​ലെ ശു​പാ​ർ​ശ.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ നി​യ​മ​ന​ത്തി​നു ചീ​ഫ് ജ​സ്റ്റി​സ് കൂ​ടി ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കാ​നാ​ണു ബി​ൽ.

പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ചീ​ഫ് ജ​സ്റ്റി​സും ഉ​ൾ​പ്പെ​ട്ട പാ​ന​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് നി​യ​മ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി​യോ​ടു ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മാ​ർ​ച്ചി​ൽ ജ​സ്റ്റി​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി. പു​തി​യ ബി​ല്ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റി​സി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന ക്യാ​ബി​ന​റ്റ് മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്തി. ലോ​ക്സ​ഭ​യി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​പ​ക്ഷ​മി​ല്ലെ​ങ്കി​ൽ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യു​ടെ പ്ര​തി​നി​ധി​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ല്ലി​ൽ പ​റ​യു​ന്നു.

നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ളാ​ണു ബി​ൽ സ​ഭ​യി​ൽ വ​ച്ച​ത്. നേ​ര​ത്തേ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശു​പാ​ർ​ശ പ്ര​കാ​രം രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രെ​യും മു​ഖ്യ ക​മ്മി​ഷ​ണ​റെ​യും നി​യ​മി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​നെ​തി​രാ​യ ഹ​ർ​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സി​നെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ​ർ​ക്കാ​ർ നീ​ക്കം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ൽ വെ​ള്ളം​ചേ​ർ​ക്കു​ന്ന​തും അ​ട്ടി​മ​റി​ക്കു​ന്ന​തു​മാ​ണെ​ന്നു കോ​ൺ​ഗ്ര​സും എ​എ​പി​യും ആ​രോ​പി​ച്ചു. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ വി​ര​മി​ക്കും. മാ​ർ​ച്ചി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നി​രി​ക്കെ ഇ​തി​നു മു​ൻ​പാ​യി പാ​ണ്ഡെ​യു​ടെ പ​ക​ര​ക്കാ​ര​നെ നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണു കേ​ന്ദ്ര നീ​ക്ക​മെ​ന്നു ക​രു​തു​ന്നു. ബി​ൽ പാ​സാ​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു കോ​ൺ​ഗ്ര​സ് എം​പി മാ​ണി​ക്യം ട​ഗോ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​വീ​സി​ൽ സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com