കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ പിടികൂടി സൈന്യം

ബന്ദിപ്പോരയിൽ വച്ചാണ് ഇവർ പിടിയിലാവുന്നത്
കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ പിടികൂടി സൈന്യം
Updated on

ശ്രീന​ഗർ: കാശ്മീരിൽ 2 ലഷ്കർ ഭീകരരെ പിടികൂടി സൈന്യം. ഇവരിൽ നിന്നും രണ്ട് ചൈനീസ് ​ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സൈന്യവും സിആർപിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.

ബന്ദിപ്പോരയിൽ വച്ചാണ് ഇവർ പിടിയിലാവുന്നത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com