നീരജും എന്‍റെ മകൻ, അർഷാദിന്‍റെ സുഹൃത്തും സഹോദരനും; നീരജിനെ അഭിനന്ദിച്ച് അർഷാദിന്‍റെ അമ്മ

ഇരുവരുടെയും അഭിപ്രായപ്രകടനത്തെ പുകഴ്ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.
olympics javelin
നീരജും എന്‍റെ മകൻ, അർഷാദിന്‍റെ സുഹൃത്തും സഹോദരനും; നീരജിനെ അഭിനന്ദിച്ച് അർഷാദിന്‍റെ അമ്മ
Updated on

ഇസ്ലാമാബാദ്: ഒളിംപിക്സ് ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയെ അഭിനന്ദിച്ച് സ്വർണ ജേതാവും പാക്കിസ്ഥാൻ താരവുമായ അർഷാദ് നദീമിന്‍റെ അമ്മ. നീരജും എനിക്ക് മകനെപ്പോലെയാണ്. അർഷാദിന്‍റെ സുഹൃത്തും സഹോദരനുമാണ്. ജയവും തോൽവിയുമെല്ലാം കളിയുടെ ഭാഗമാണ്. ഇനിയും മെഡലുകൾ നേടാൻ സാധിക്കട്ടെ. അവർ സഹോദരങ്ങളെ പോലെയാണ്.

ഞാൻ നീരജിനു വേണ്ടിയും പ്രാർഥിക്കാറുണ്ടെന്നും അർഷാദിന്‍റെ അമ്മ പ്രതികരിച്ചു. നീരജിന്‍റെ അമ്മ സരോജ് ദേവിയും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരുന്നു. ഇരുവരുടെയും അഭിപ്രായപ്രകടനത്തെ പുകഴ്ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളൊന്നും ബാധിക്കാതെയാണ് രണ്ട് അമ്മമാരും മക്കളെ വളർത്തിയതെന്ന് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com