കെ‌ജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാവും!! പ്രവചനവുമായി കോൺഗ്രസ്

''എഎപി എംഎൽഎയുടെ മരണത്തെ തുടർന്ന് ലുധിയാനയിലെ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കെജ്‌രിവാളിന് കൂടുതൽ സൗകര്യമാണ്''
arvind kejriwal punjab cm congress prediction
കെ‌ജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാവും!! പ്രവചനവുമായി കോൺഗ്രസ്
Updated on

ചണ്ഡീഗഢ്: ഡൽഹിയിൽ പരാജയം നേരിട്ട മുൻ മുഖ്യമന്ത്രിയും ആംആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന പ്രവചനവുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബ് നിയമസഭയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റും അടുത്തിടെ ആംആദ്മി പാർട്ടി അധ്യക്ഷൻ അമർ അറോറയുടെ പ്രതികരണവും കൂട്ടിവായിച്ചാണ് പഞ്ചാബ് കോൺഗ്രസ് ഇത്തരമൊരു സാധ്യത മുന്നോട്ടു വയ്ക്കുന്നത്.

''ഒരു ഹിന്ദുവിനും പഞ്ചാവ് മുഖ്യമന്ത്രിയാവാം. മുഖ്യമന്ത്രി പദം അലങ്കരിക്കുന്നയാളുടെ കഴിവിനാണ് പ്രാധാന്യം. അതിനെ ഹിന്ദു-സിഖ് എന്നീ കണ്ണികളിലൂടെ വേർതിരിക്കേണ്ടതില്ല.''- എന്നായിരുന്നു അറോറയുടെ പ്രതികരണം.

arvind kejriwal punjab cm congress prediction
കെജ്‌രിവാൾ എന്ന വൻമരം വീണു

അറോറയുടെ പ്രതികരണം കെജ്‌രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി കസേരയിൽ കയറ്റാനുള്ള ബോധപൂർവമായ വഴിയൊരുക്കലാണ്. എഎപി എംഎൽഎയുടെ മരണശേഷം ലുധിയാനയിലെ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കെജ്‌രിവാളിന് കൂടുതൽ സൗകര്യപ്രദമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com