ദുർഗാ പൂജ: ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകി അസം സർക്കാർ

ചൊവ്വാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും.
Assam govt employees to get Sept salary in advance for Durga Puja

ദുർഗാ പൂജ: ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകി അസം സർക്കാർ

Updated on

ഗ്വാഹട്ടി: ദുർഗാപൂജ‌ മുൻ നിർത്തി സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ശമ്പളം മുൻകൂറായി നൽകി അസം സർക്കാർ. മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും. ഒക്റ്റോബർ 1നു നൽകേണ്ട ശമ്പളമാണ് ഒരാഴ്ച മുൻപേ നൽകാൻ ഉത്തരവായിരിക്കുന്നത്. ട്രഷറിയിൽ ചൊവ്വാഴ്ച മുതൽ ശമ്പള ബില്ലുകൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്റ്റോബർ 2 വരെയാണ് ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com