ഭാര്യ മരിച്ചതിനു പിന്നാലെ അസം ആഭ്യന്തര സെക്രട്ടറി ജീവനൊടുക്കി

വളരെക്കാലമായി ക്യാൻസറുമായി മല്ലിടുകയായിരുന്ന ഭാര്യയുടെ മരണം ഡോക്‌ടർ പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം ചേതിയ തന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
അ​​സം ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി സി​​ലാ​​ദി​​ത്യ ചേ​​തി​​യ ഐ​​പി​​എ​​സ്
അ​​സം ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി സി​​ലാ​​ദി​​ത്യ ചേ​​തി​​യ ഐ​​പി​​എ​​സ്

ഗുവാഹത്തി: അസം ആഭ്യന്തര സെക്രട്ടറി സിലാദിത്യ ചേതിയ ഐപിഎസ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളിൽ സ്വയം വെടിവച്ച് മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ആശുപത്രിയിൽ മരിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ചേതിയ ജീവനൊടുക്കിയത്. വളരെക്കാലമായി ക്യാൻസറുമായി മല്ലിടുകയായിരുന്ന ഭാര്യയുടെ മരണം ഡോക്‌ടർ പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം ചേതിയ തന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തിൽ അസം പോലീസ് കുടുംബമൊന്നാകെ അഗാധമായ ദുഃഖത്തിലാണെന്ന് ഡിജിപി ജി.പി. സിംഗ് എക്‌സിൽ കുറിച്ചു. ഫോറൻസിക്, സിഐഡി ഉദ്യോഗസ്ഥരുടെ സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.

2009 ബാച്ച് ഐപിഎസ് ഓഫീസറായ ചേതിയ നേരത്തെ ടിൻസുകിയ, സോനിത്പൂർ ജില്ലകളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ചേതിയയുടെ അമ്മയും ഭാര്യയുടെ അമ്മയും മരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്‍റെ പിതാവും ജീവിച്ചിരിപ്പില്ല. ചേതിയയ്ക്കും ഭാര്യയ്ക്കും കുട്ടികളില്ലായിരുന്നു.

Trending

No stories found.

Latest News

No stories found.